ന്യൂസിലാൻഡ് ഡോളറിൽ എഫ്‌സിഎൻആർ നിക്ഷേപവുമായി ഫെഡറൽ ബാങ്ക്

Posted on: January 14, 2016

Federal-Bank-Logo-new-big

കൊച്ചി: ന്യൂസിലാൻഡ് ഡോളർ കറൻസിയിലുള്ള എഫ്‌സിഎൻആർ നിക്ഷേപ പദ്ധതിക്ക് ഫെഡറൽ ബാങ്ക് തുടക്കംകുറിച്ചു. ന്യൂസിലാൻഡ് ഡോളറിലുള്ള വാണിജ്യ, വ്യക്തിപര ആവശ്യങ്ങൾക്കായുളള റെമിറ്റൻസ് കൈകാര്യം ചെയ്യുന്നതിനായി ന്യൂസിലാൻഡിലുളള എഎൻഇസെഡ് ബാങ്കുമായി ഫെഡറൽ ബാങ്ക് ധാരണയിലായി.

ന്യൂസിലാൻഡിലുള്ള ഫെഡറൽ ബാങ്ക് ഇടപാടുകാർക്കുള്ള പുതുവത്സര സമ്മാനമാണിതെന്ന് ബാങ്കിന്റെ ബിസിനസ് ആൻഡ് പ്രൊഡക്ട്‌സ് മേധാവിയും ജനറൽ മാനേജരുമായ ആന്റു ജോസഫ് പറഞ്ഞു. ബാങ്കിന്റെ എല്ലാ ശാഖകളിലും ഈ പദ്ധതി ലഭ്യമാണ്.