ഫെഡറൽ ബാങ്കിലൂടെ മിസ്ഡ് കോൾ വഴി പണം കൈമാറാം

Posted on: January 9, 2016

Federal-Bank-Logo-new-big

കൊച്ചി : ഏതു സമയത്തും മിസ്ഡ് കോൾ ഉപയോഗിച്ച് പണം കൈമാറാനാകുന്ന സേവനവുമായി ഫെഡറൽ ബാങ്ക് മറ്റൊരു സാങ്കേതിക വിപ്ലവംകൂടി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സേവനം ഉപയോഗിക്കാൻ ഫെഡറൽ ബാങ്ക് ഉപഭോക്താവിന് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തങ്ങളുടെ മൊബൈൽ നമ്പറിൽനിന്ന് ബാങ്കിന്റെ 9895088888 എന്ന നമ്പറിലേക്ക് ACTMFT Beneficiary mobile number Beneficiary account number IFSC amountLast 3 digits of debit a/c numberbeneficiary name എന്ന ഫോർമാറ്റിൽ എസ്എംഎസ് അയച്ച് ആദ്യം രജിസ്റ്റർ ചെയ്യണം. ഇടപാടുകാർക്ക് ഒരു സമയം അഞ്ച് ഗുണഭോക്താക്കളെവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

ഫെഡറൽ ബാങ്കിലോ മറ്റേതെങ്കിലും ബാങ്കിലോ അക്കൗണ്ട് ഉള്ളവരെയായിരിക്കണം ഇതിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തതിനുശേഷം സേവനത്തിനായി 7812900900 എന്ന നമ്പറിലേക്കു പണം സ്വീകരിക്കുന്ന ആൾ മിസ്ഡ് കോൾ നൽകിയാൽ അപ്പോൾ തന്നെ പണം അക്കൗണ്ടിലേക്കു മാറ്റുകയും ഇടപാടുകാരന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽനിന്ന് തുക കുറവു ചെയ്യുകയും ചെയ്യും. ഒരു ദിവസം ഇത്തരത്തിൽ കൈമാറാവുന്ന പരമാവധി തുക 5,000 രൂപ ആയും മാസം 25,000 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചാർജ് ഈടാക്കാതെതന്നെ എല്ലാ ദിവസവും മുഴുവൻ സമയവും ഈ സൗകര്യം ബാങ്ക് ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 1800 425 1199 (ടോൾ ഫ്രീ).

ഡിജിറ്റൽ ഇടത്തിൽ ഇനിയും നൂതന പദ്ധതികളാവിഷ്‌കരിക്കുമെന്ന് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ. ബാബു പറഞ്ഞു.

TAGS: Federal Bank |