ഫെഡറൽ ബാങ്ക് ഇന്ത്യാസ്റ്റാക്ക് സെഷൻ സംഘടിപ്പിച്ചു

Posted on: January 1, 2016
ഫെഡറൽ ബാങ്ക് എറണാകുളത്ത് സംഘടിപ്പിച്ച ഇന്ത്യാസ്റ്റാക്ക് സെഷനിൽ യുഐഡിഎഐ ചീഫ് ആർക്കിടെക്ട് ഡോ. പ്രമോദ് കെ.വർമ സംസാരിക്കുന്നു.

ഫെഡറൽ ബാങ്ക് എറണാകുളത്ത് സംഘടിപ്പിച്ച ഇന്ത്യാസ്റ്റാക്ക് സെഷനിൽ യുഐഡിഎഐ ചീഫ് ആർക്കിടെക്ട് ഡോ. പ്രമോദ് കെ.വർമ സംസാരിക്കുന്നു.

കൊച്ചി : ഫെഡറൽ ബാങ്ക് എറണാകുളം ഫെഡറൽ ടവേഴ്‌സിൽ സംഘടിപ്പിച്ച ഇന്ത്യാസ്റ്റാക്ക് സെഷന് യുഐഡിഎഐ ചീഫ് ആർക്കിടെക്ട് ഡോ. പ്രമോദ് കെ. വർമ നേതൃത്വം നൽകി. ആധാർ സംബന്ധമായ കാര്യങ്ങൾ, ഇകെവൈസി, ഇ സിഗ്‌നേച്വർ, ഡിജിറ്റൽ ലോക്കർ തുടങ്ങി ധനകാര്യമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ഡിജിറ്റലൈസേഷൻ സാധ്യതകൾ മുതിർന്ന എക്‌സിക്യൂട്ടീവുകൾക്ക് വിശദീകരിച്ചു നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

അക്കൗണ്ട് തുടങ്ങാനുള്ള ആപ്ലിക്കേഷനായ ഫെഡ്ബുക് സെൽഫി, ക്യുആർ കോഡിൽ അധിഷ്ഠിതമായ പണമടയ്ക്കൽ ആപ്ലിക്കേഷനായ സ്‌കാൻ ആൻഡ് പേ, മൊബൈൽ പാസ്ബുക്കായ ഫെഡ്ബുക്ക് തുടങ്ങി ഒട്ടേറെ നൂതനങ്ങളായ ഡിജിറ്റൽ സങ്കേതങ്ങളിലൂടെ ഇന്ത്യയിലെ ബാങ്കിംഗ് രംഗത്ത് വഴികാട്ടിയായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഫെഡറൽ ബാങ്ക്.

TAGS: Federal Bank |