പദ്മനാഭൻ കുമാർ യെസ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

Posted on: December 22, 2015

Yes Bank Padhmanabhan Kumar small

കൊച്ചി : ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഉൾപ്പെടെ പുതിയ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരെ യെസ് ബാങ്ക് നിയമിച്ചു. ബാങ്കിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഓപ്പറേഷൻസ് ആൻഡ് സർവീസ് ഡെലിവറി ഗ്രൂപ്പ് പ്രസിഡന്റുമായി പദ്മനാഭൻ കുമാർ നിയമിതനായി. ബാങ്കിംഗ് രംഗത്ത് 28 വർഷത്തെ അനുഭവ സമ്പത്തുമായാണ് പദ്മനാഭൻ കുമാർ ഈ പദവിയിലെത്തുന്നത്.

ബാങ്കിന്റെ ചീഫ് റിസ്‌ക്ക് ഓഫീസറും ഗ്രൂപ്പ് പ്രസിഡന്റുമായി നീരജ് ധവാനെ നിയമിച്ചിട്ടുണ്ട്. മുമ്പ് ഐസിഐസിഐ ബാങ്കിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ബാങ്കിന്റെ റീട്ടെയ്ൽ ബാങ്കിംഗ് അസറ്റ് വിഭാഗം മേധാവിയായി രാജൻ പെന്റലും നിയമിതനായി. യെസ് ബാങ്കിൽ ചുമതലയേൽക്കും മുൻപ് അദ്ദേഹം എച്ച്ഡിഎഫ്‌സി ബാങ്കിലായിരുന്നു പ്രവർത്തിച്ചിരുന്നത്.