ഫെഡറൽ ബാങ്കിന് സ്‌കോച് സ്മാർട്ട് ടെക്‌നോളജി അവാർഡ്

Posted on: December 14, 2015

Federal-Bank-Skoch-Award-De

കൊച്ചി : ഫെഡറൽ ബാങ്ക് സെൽഫിക്ക് സ്‌കോച് സ്മാർട്ട് ടെക്‌നോളജി അവാർഡ് 2015 ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സ്‌കോച് ഗ്രൂപ്പ് ചെയർമാൻ സമീർ കൊച്ചാറിൽ നിന്ന് ഫെഡറൽ ബാങ്ക് അഡീഷണൽ ജനറൽമാനേജരും ന്യൂഡൽഹി സോണൽ മേധാവിയുമായ പ്രഭാത് കുമാർ പട്‌നെ അവാർഡ് സ്വീകരിച്ചു.

സ്‌കോച് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ഡയറക് ടർമാരായ മനീഷ കൊച്ചാർ, ഡോ. ദീപക് ബി. പഥക്, ഫെഡറൽ ബാങ്ക് ന്യൂഡൽഹി സോണൽ ഓഫീസ് ചീഫ് മാനേജർ സുമോദ് സി തുടങ്ങിയവർ സന്നിഹിതരായിരുന്നു.