വനിതാസംരംഭകർക്ക് ആനുകൂല്യങ്ങളുമായി ഫെഡറൽ ബാങ്ക്

Posted on: November 22, 2015

Federal-Bank-Logo-new-big

കൊച്ചി : കേരള സർക്കാരിന്റെ വനിതാ സംരംഭകത്വ ദൗത്യത്തിന് പിന്തുണയുമായി ഫെഡറൽ ബാങ്ക് രംഗത്തെത്തി. വനിതാ സംരംഭകർക്കായി പ്രത്യേക ആനുകൂല്യങ്ങളാണ് ബാങ്ക് ഏർപ്പെടുത്തിയത്. കൊച്ചിയിൽ നടന്ന വീ സമ്മിറ്റ് 2015 ന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഫെഡറൽ ബാങ്ക് സിഒഒ ശാലിനി വാര്യരാണ് ആനുകൂല്യങ്ങളെപ്പറ്റി വിശദീകരിച്ചത്.

വനിതാസംരംഭകർ പുതുതായെടുക്കുന്ന വായ്പകൾക്ക് പ്രോസസിംഗ് ചാർജുകൾ പൂർണമായും ഒഴിവാക്കി നൽകും. ചെറുകിട – ഇടത്തരം സംരംഭങ്ങൾക്കും കൃഷിക്കും എടുക്കുന്ന വായ്പകൾക്ക് 10.5% മാത്രമാണ് പലിശ നിരക്ക്. ഹൗസിംഗ്, കാർ വായ്പകൾ 9.95% പ്രത്യേക പലിശനിരക്കാണ് ബാധകമാകുക. ഈ ആനുകൂല്യങ്ങൾ 2015 ഡിസംബർ 31 വരെയാണ് പ്രാബല്യത്തിലുള്ളത്.

TAGS: Federal Bank |