ഫെഡറൽ ബാങ്ക് അരുവിത്തുറ ശാഖ പുനരർപ്പണം ചെയ്തു

Posted on: November 11, 2015

Federal-Bank-Aruvithura-Bra

കോട്ടയം : ഫെഡറൽ ബാങ്കിന്റെ നവീകരിച്ച അരുവിത്തുറ ശാഖയുടെ ഉദ്ഘാടനം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. തോമസ് വെടിക്കുന്നേൽ നിർവഹിച്ചു. ഫെഡറൽ ബാങ്ക് കേരള നെറ്റ് വർക്ക് ഹെഡും സിജിഎമ്മുമായ കെ. ഐ. വർഗീസ്, കോട്ടയം സോണൽ മേധാവിയും ഡിജിഎമ്മുമായ വി.വി. അനിൽകുമാർ, പാലാ റീജണൽ മേധാവിയും എജിഎമ്മുമായ ടോം തോമസ്,

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എഎംഎ ഖാദർ, ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡന്റ് സുനിൽ ബാബു പി. ഡി, അരുവിത്തുറ ബ്രാഞ്ച് മേധാവി ജോയ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.