ഫെഡറൽ ബാങ്കിൽ സ്വർണ ബോണ്ട് പദ്ധതി

Posted on: November 9, 2015

Federal-Bank-Logo-new-big

കൊച്ചി : സ്വർണനിക്ഷേപത്തിനു പകരമായി ബോണ്ട് നൽകുന്ന കേന്ദ്രസർക്കാരിന്റെ പുതിയ സ്വർണ നിക്ഷേപപദ്ധതിയിൽ ഫെഡറൽ ബാങ്ക് പങ്കാളികളായി. ബാങ്കിന്റെ ഇന്ത്യയിലെ എല്ലാ ശാഖകളിലും ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈൻ വഴി ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള സൗകര്യവും ഉടൻ നിലവിൽവരും. നിക്ഷേപത്തിന്റെ തുടക്കമൂല്യത്തിന്മേൽ 2.75 % വാർഷികനിരക്കിൽ അർധവാർഷികമായാണ് ബോണ്ടിൽ വരുമാനം ലഭ്യമാകുക.

സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നതെന്ന് ഫെഡറൽ ബാങ്കിന്റെ റീട്ടെയ്ൽ ബിസിനസ് മേധാവി കെ. എ. ബാബു പറഞ്ഞു. സ്വർണത്തിന്റെ ഗുണത്തേപ്പറ്റിയും സുരക്ഷയെപ്പറ്റിയും ആശങ്കപ്പെടേണ്ടതില്ലെന്നുമാത്രമല്ല നിക്ഷേപത്തിന് പലിശ ലഭിക്കുമെന്നതും ആകർഷകങ്ങളായ ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

TAGS: Federal Bank |