ഭവന, വാഹന വായ്പകൾക്ക് ഉത്സവകാല ഓഫറുമായി ഫെഡറൽ ബാങ്ക്

Posted on: September 19, 2015

Federal-Bank-branch-Bigകൊച്ചി : ഭവന വാഹന വായ്പകൾക്ക് ഫെഡറൽ ബാങ്ക് ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ഡിസംബർ 31 വരെ പ്രാബല്യണ്ടാകും. ഈ കാലയളവിൽ ഭവന-വാഹന വായ്പകളെടുക്കുന്നവർക്കെല്ലാം പ്രോസസിംഗ് ഫീസിന്റെ പകുതി ഇളവ് നൽകും. ഭവന വായ്പയുടെ ഓവർ ഡ്രാഫ്റ്റ് പദ്ധതിയായ ഹോം എക്‌സ്ട്രാ ഗെയിനിലും ഇത് ലഭ്യമാണ്. നിലവിലുള്ള ഭവന വായ്പകൾക്ക് 100 ശതമാനം ടോപ് അപ് വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ഭവന വായ്പയെടുത്തിട്ടുള്ളവർക്കും ഈ സൗകര്യം ലഭ്യമാകും.

ഇതിനു പുറമേ ടേം ഡിപ്പോസിറ്റുകളിൽ ഓൺലൈനായി വായ്പ നൽകുന്ന പുതിയ പദ്ധതിയായ ഫെഡ്-ഇ-ക്രെഡിറ്റിന്റെ ആദ്യ ആയിരം ഇടപാടുകാർക്ക് ഒരു ശതമാനം പലിശ ഇളവും അനുവദിച്ചിട്ടുണ്ട്. എൻആർഐ ഇടപാടുകാർക്കും ഫെഡ്-ഇ-ക്രെഡിറ്റ് ലഭ്യമാണ്.

ഒരു വീടോ വാഹനമോ വാങ്ങാൻ ഉദ്ദേശിക്കുവർക്ക് അനുയോജ്യമായ സമയമാണ് ഉൽസവകാലമെും ഈ സമയം ഭവന, വാഹന വായ്പകൾക്ക് ആവശ്യക്കാർ ഏറെയാണെും റീട്ടെയ്ൽ ബിസിനസ് മേധാവി കെ. എ. ബാബു പറഞ്ഞു. ഈ ഉത്സവകാലത്തുടനീളം ഇടപാടുകാർക്കായി ബാങ്ക് നൽകു സമ്മാനമാണ് ഈ ഓഫറുകൾ. ഇന്ത്യയിലുടനീളം നല്ലൊരു പങ്കാളിത്തം ഇക്കാര്യത്തിൽ ബാങ്ക് പ്രതീക്ഷിക്കുതായി അദ്ദേഹം പറഞ്ഞു.

TAGS: Federal Bank |