ഫെഡറൽ ബാങ്കിൽ എടിഎം കാർഡുപയോഗിച്ച് ഫണ്ട് കൈമാറാൻ സൗകര്യം

Posted on: September 4, 2015

Federal-Bank-ATM-big

കൊച്ചി : ഫെഡറൽ ബാങ്ക് എടിഎമ്മുകളിൽ എടിഎം കാർഡുപയോഗിച്ച് ഫണ്ട് കൈമാറ്റത്തിനുള്ള സൗകര്യം അവതരിപ്പിച്ചു. സി 2 സി എ ചുരുക്കപേരിലറിയപ്പെടുന്ന കാർഡ് ടു കാർഡ് എ ഈ സൗകര്യം ഉപയോഗിച്ച്ഫെഡറൽ ബാങ്ക് കാർഡുകളും ഈ സൗകര്യം നൽകുന്ന മറ്റ് 11 ബാങ്കുകളുടെ കാർഡുകളും തമ്മിലാണ് ഫണ്ട് കൈമാറ്റം നടത്താനാവുക. ഫെഡറൽ ബാങ്കിന്റെ എടിഎം ഉപയോഗിച്ച് ഉപഭോക്താവിന് ബെനിഫിഷ്യറിയുടെ 16 അക്ക ഡെബിറ്റ് കാർഡ് നമ്പറും കൈമാറാനുള്ള തുകയും ടൈപ്പ് ചെയ്ത് ഫണ്ട് കൈമാറാൻ സാധിക്കും. നാഷണൽ പേമെന്റ്‌സ് കോർപറേഷൻ നൽകുന്ന പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഈ സൗകര്യം വളരെ സുരക്ഷിതവുമാണ്.

ആർബിഐ മാനദണ്ഡങ്ങളനുസരിച്ച് സി 2 സി യിലൂടെ ഒരു കാർഡ് ഉപയോഗിച്ച് ഒരു ദിവസം ഏറ്റവും കൂടിയത് 5000 രൂപയും ഒരു മാസം പരമാവധി 25000 രൂപയും കൈമാറാവുന്നതാണ്. സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ഫെഡറൽ ബാങ്ക് എും മുൻപന്തിയിലാണെ് ഫെഡറൽ ബാങ്ക് റീട്ടെയ്ൽ ബിസിനസ് മേധാവി കെ. എ. ബാബു അഭിപ്രായപ്പെട്ടു.

TAGS: Federal Bank |