ഫെഡറൽ ബാങ്കും അതുൽ ഓട്ടോയും തമ്മിൽ ഫിനാൻസിംഗ് ധാരണ

Posted on: August 26, 2015

Federal-Bank-Atul-Auto-Big

കൊച്ചി : ഫെഡറൽ ബാങ്കും അതുൽ ഓട്ടോ ലിമിറ്റഡും തമ്മിൽ ഡീലർ ഫിനാൻസിംഗിനായി ധാരണാപത്രം ഒപ്പുവച്ചു. ഫെഡറൽ ബാങ്കിനു വേണ്ടി ജനറൽ മാനേജർ (പ്രോഡക് ട്‌സ്) ആന്റു ജോസഫും അതുൽ ഓട്ടോ പ്രസിഡന്റ് (ഫിനാൻസ്) ജെ. വി. അഥിയയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. രാജ്‌കോട്ടിൽ നടന്ന ചടങ്ങിൽ അതുൽ ഓട്ടോ മാർക്കറ്റിംഗ് പ്രസിഡന്റ് പോൾ സക്കറിയ, അസിസ്റ്റന്റ് ജനറൽ മാനേജർ (റീട്ടെയ്ൽ ഫിനാൻസിംഗ്) നിപുൽ മേത്ത, ഫെഡറൽ ബാങ്ക് മാനേജർ (ലാർജ് കോർപറേറ്റ്‌സ്) ഹർദിക് കല്യാണി തുടങ്ങിയവർ പങ്കെടുത്തു.

രാജ്‌കോട്ട് ആസ്ഥാനമായുള്ള ത്രിചക്രവാഹന നിർമാതാക്കളാണ് അതുൽ ഓട്ടോ. രാജ്യത്തെമ്പാടുമായി 200 ൽപ്പരം ഡീലർമാരാണുള്ളത്. ഫെഡറൽ ബാങ്കിന് ഇപ്പോൾ ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, അശോക് ലേലാൻഡ് എന്നീ കമ്പനികളുമായി ഡീലർഷിപ്പ് എഗ്രിമെന്റ് ഉണ്ട്.