ഓൺലൈൻ വായ്പാ പദ്ധതിയുമായി ഫെഡറൽ ബാങ്ക്

Posted on: August 11, 2015

Federal-Bank-e-Credit-Big

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ആദ്യത്തെ ഡിജിറ്റൽ വായ്പാ പദ്ധതിയായ ഫെഡ് ഇ ക്രെഡിറ്റ് അവതരിപ്പിച്ചു. ബാങ്ക് ആരംഭിക്കാൻ ലക്ഷ്യമിടുന്ന വിവിധതരം ഓൺലൈൻ വായ്പാ പദ്ധതികളിൽ ആദ്യത്തേതാണിത്. ഫെഡ് ഇ ക്രെഡിറ്റ് ഉപയോഗിച്ച് ഇടപാടുകാർക്ക് തങ്ങളുടെ സ്ഥിരനിക്ഷേപത്തിന്മേൽ 90 ശതമാനം വരെ ഇന്റർനെറ്റ് ബാങ്കിംഗ് (ഫെഡ്‌നെറ്റ്) മുഖാന്തരം ഓൺലൈൻ വഴി വായ്പ എടുക്കാൻ സാധിക്കും. ഫെഡ് നെറ്റ്‌വഴി തന്നെ ഈ വായ്പ അടച്ചുതീർക്കാനും സൗകര്യമുണ്ട്. ആദ്യത്തെ 1000 ഫെഡ് ഇ ക്രെഡിറ്റ് ഇടപാടുകാർക്ക് പലിശയിൽ ഇളവു ലഭിക്കുന്നതാണ്.

ഡിജിറ്റൽ ഉത്പന്നങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും ഇടപാടുകാർക്ക് സമാനതകളില്ലാത്ത സൗകര്യം പ്രദാനം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഫെഡറൽ ബാങ്ക് റീട്ടെയ്ൽ ബിസിനസ് മേധാവി കെ. എ. ബാബു പറഞ്ഞു.

വായ്പ എടുക്കാൻ ബാങ്കിൽ വരേണ്ടതില്ലാത്തതിനാലും കടലാസു ജോലികൾ ആവശ്യമില്ലാത്തതിനാലും വിദേശഇന്ത്യാക്കാരുൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് ഫെഡ് ഇക്രെഡിറ്റ് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ഡിജിറ്റൽ പദ്ധതികളുമായി ബാങ്ക്
രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.