ഓട്ടോമേറ്റഡ് ചാറ്റ് സൗകര്യവുമായി ഫെഡറൽ ബാങ്ക്

Posted on: August 1, 2015
ഫെഡറൽ ബാങ്കിന്റെ  24x7 ഓട്ടോമേറ്റഡ് ചാറ്റ് സൗകര്യം എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പുറത്തിറക്കുന്നു. ക്വാളിറ്റി ആൻഡ് ഓപറേഷൻസ് ജനറൽമാനേജർ വി ആർ മാധവകുമാർ, അഡീഷണൽ ജനറൽമാനേജറും ഡിജിറ്റൽ ബാങ്കിംഗ് ഹെഡുമായ കെ പി സണ്ണി എന്നിവർ സമീപം.

ഫെഡറൽ ബാങ്കിന്റെ 24×7 ഓട്ടോമേറ്റഡ് ചാറ്റ് സൗകര്യം എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പുറത്തിറക്കുന്നു. ക്വാളിറ്റി ആൻഡ് ഓപറേഷൻസ് ജനറൽമാനേജർ വി ആർ മാധവകുമാർ, അഡീഷണൽ ജനറൽമാനേജറും ഡിജിറ്റൽ ബാങ്കിംഗ് ഹെഡുമായ കെ പി സണ്ണി എന്നിവർ സമീപം.

കൊച്ചി : ഇന്ത്യൻ ബാങ്കിംഗ്‌മേഖലയിൽ ആദ്യമായിഫെഡറൽ ബാങ്ക് 24×7 ഓട്ടോമേറ്റഡ് ചാറ്റ് സൗകര്യം അവതരിപ്പിച്ചു. ഇടപാടുകാർക്ക് ബാങ്കിന്റെ ഉത്പന്നങ്ങളുമായോ സേവനവുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങളും അന്വേഷണങ്ങളും ദുരീകരിക്കുന്നതിന് www.federalbank.co.in എന്ന വെബ്‌സൈറ്റിലൂടെ അനിത എന്നു പേരുള്ള വെർച്വൽ റിലേഷൻഷിപ് ഓഫീസറുമായി ചാറ്റ് ചെയ്യാനുള്ള സംവിധാനമാണിത്. വേഗമേറിയ ഈ സേവനം ആഴ്ചയിൽ മുഴുവൻ ദിവസവും മുഴുവൻ സമയവുംഎല്ലായിടത്തുംലഭ്യമാകും.

ഓട്ടോമേറ്റഡ് ഉപഭോക്തൃസേവനത്തിന് പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കോഗ്‌നികോർ എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യയിലാണ് വെർച്വൽ ഏജന്റ് പ്രവർത്തിക്കുന്നത്. സാധാരണ ചാറ്റിങ്ങുകളിൽ നിന്ന് വിഭിന്നമായി അന്വേഷണങ്ങൾക്ക് വ്യക്തിഗത പ്രതികരണം ഉടനടി ലഭിക്കുന്നത് ഉപഭോക്താക്കൾക്ക് ഏറെ സഹായകമായിരിക്കും.