ഫെഡറൽ ബാങ്കിന് മൂന്ന് പുതിയ ചീഫ് ജനറൽ മാനേജർമാർ

Posted on: July 5, 2015

 

 

 

ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജർമാരായ കെ. ഐ. വർഗീസ്, കെ.ആർ. മോഹനചന്ദ്രൻ, ഡി. സമ്പത്ത്.

ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജർമാരായ കെ. ഐ. വർഗീസ്, കെ.ആർ. മോഹനചന്ദ്രൻ, ഡി. സമ്പത്ത്.

കൊച്ചി: ഫെഡറൽ ബാങ്ക് മൂന്നു ജനറൽ മാനേജർമാർക്ക് ചീഫ് ജനറൽ മാനേജർമാരായി സ്ഥാനക്കയറ്റം നൽകി. കേരള സർക്കിൾ ഹെഡ് കെ. ഐ. വർഗീസ്, കെ.ആർ. മോഹനചന്ദ്രൻ, ഡി. സമ്പത്ത് എന്നിവരാണ് പുതിയ ചീഫ് ജനറൽ മാനേജർമാർ.

1977 ൽ ബാങ്കിൽ ജോലിയിൽ പ്രവേശിച്ച പരിചയസമ്പന്നനായ കെ. ഐ. വർഗീസ് ഇപ്പോൾ ബാങ്കിന്റെ നെറ്റ്‌വർക്ക് വണ്ണിന്റെ മേധാവിയാണ്. നിലവിൽ ബാങ്കിന്റെ ചീഫ് റിസ്‌ക് ഓഫീസറായ കെ. ആർ. മോഹനചന്ദ്രൻ 1979 ലാണ് ഫെഡറൽ ബാങ്കിൽ ചേർന്നത്.

1981 ൽ ഫെഡറൽ ബാങ്കിലെത്തിയ ഡി. സമ്പത്ത് റീട്ടെയിൽ ബിസിനസ് മേധാവി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ തുടങ്ങിയ ഒട്ടേറെ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്.