ഫെഡറൽ ബാങ്ക് നീലേശ്വരം ശാഖ നവീകരിച്ചു

Posted on: June 16, 2015

Federal-Bank-Nileshwar--bra

കാസർഗോഡ് : ഫെഡറൽ ബാങ്കിന്റെ നവീകരിച്ച നീലേശ്വരം ശാഖ മുനിസിപ്പൽ ചെയർപേഴ്‌സൺ വി. ഗൗരി ഉദ്ഘാടനം ചെയ്തു.

ഫെഡറൽ ബാങ്ക് എജിഎമ്മും കണ്ണൂർ റീജണൽ ഹെഡുമായ വി. ഒ പാപ്പച്ചൻ, ഡിജിഎമ്മും കോഴിക്കോട് സോണൽ ഹെഡുമായ ടി.എ. വർഗീസ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് മഞ്ജുനാഥ പ്രഭു, ഡോ. കെ.സി.കെ. രാജ (ഡോ. കെ.സി.യു രാജ മെമ്മോറിയൽ ആശുപത്രി), മുനിസിപ്പൽ കൗൺസിലർ ഇ. ഷജീർ, സീനിയർ മാനേജരും ബ്രാഞ്ച് ഹെഡുമായ ഇന്ദു ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.