ഫെഡറൽ ബാങ്കിന് ഗ്രീൻടെക് എച്ച് ആർ എക്‌സലൻസ് അവാർഡ്

Posted on: June 3, 2015

Federal-Bank-Greentec-Award

കൊച്ചി : ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിനും നൈപുണ്യവികസനത്തിനുള്ള നൂതനപദ്ധതിക്കുമുള്ള 2015 ലെ ഗ്രീൻടെക് എച്ച് ആർ എക്‌സലൻസ് അവാർഡ് ഫെഡറൽ ബാങ്കിന് ലഭിച്ചു. ബംഗലുരുവിൽ നടന്ന ചടങ്ങിൽ ഒഎൻജിസി ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടർ കെ. എസ്. ജയിംസ്റ്റിനും ഗ്രീൻടെക് ഫൗണ്ടേഷൻ ചെയർമാൻ കെ. ശരണും ചേർന്ന് ഫെഡറൽ ബാങ്കിന് സമ്മാനിച്ചു.

ബാങ്കിനെ പ്രതിനിധീകരിച്ച് ചീഫ് മാനേജർ (ടാലന്റ് ഡെവലപ്‌മെന്റ് ആൻഡ് ട്രെയ്‌നിംഗ്) ഉഷ മേരി മാത്തൻ പുരസ്‌കാരം സ്വീകരിച്ചു.