സ്‌കാൻ എൻ പേ മൊബൈൽ ആപ്ലിക്കേഷനുമായി ഫെഡറൽ ബാങ്ക്

Posted on: June 1, 2015

Federal-Bank-Scan-N-Pay-Big

കൊച്ചി : പണം കൈമാറ്റത്തിന് നൂതന മൊബൈൽ ആപ്ലിക്കേഷനായ സ്‌കാൻ എൻ പേ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. പണം നൽകുന്നയാളിന്റെയും സ്വീകരിക്കേണ്ട ആളുടെയും സ്മാർട്ട്‌ഫോണുകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന സ്‌കാൻ എൻ പേ ആപ്ലിക്കേഷൻ ഫെഡറൽ ബാങ്ക് സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുത്തതാണ്. നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ എ. പി. ഹോത്തയാണ് സ്‌കാൻ എൻ പേ പുറത്തിറക്കിയത്.

ആളുകൾ തമ്മിലുള്ള പണം കൈമാറ്റത്തിനും ചെറുകിട വില്പനശാലകൾ, റെസ്റ്റോറന്റുകൾ, ഹോംഡെലിവറി, ഇ-കൊമേഴ്‌സ് ബിൽ പേമെന്റ് തുടങ്ങി ഏതുതരം സാമ്പത്തിക ഇടപാടുകളും സുഗമമായി നടത്താനാകുന്ന സംവിധാനമാണിത്. ഇപ്പോൾ ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന ഈ സൗജന്യ ആപ്ലിക്കേഷൻ വൈകാതെ ഐഒഎസ്, വിൻഡോസ്, ബ്ലാക്ക്‌ബെറി എന്നിവയിലേക്കും വ്യാപിപ്പിക്കും.