ഫെഡറൽ ബാങ്ക് ചാലക്കുടി ശാഖ പുനരർപ്പണം ചെയ്തു

Posted on: May 11, 2015

Federal-Bank-Chalakudy-bran

തൃശൂർ : ഫെഡറൽ ബാങ്കിന്റെ ചാലക്കുടി ശാഖ പുനരർപ്പണം ചെയ്തു. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ഭദ്രദീപം തെളിയിച്ചു.

കേരള നെറ്റ് വർക്ക് ഹെഡും ജനറൽ മാനേജരുമായ കെ. ഐ. വർഗീസ്, ചാലക്കുടി മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, സിനിമതാരം പ്രയാഗ, ഇരിങ്ങാലക്കുട റീജണൽ ഹെഡും അസിസ്റ്റന്റ് ജനറൽ മാനേജരുമായ പി. ജയലക്ഷ്മി, ബ്രാഞ്ച് ഹെഡും അസിസ്റ്റന്റ് ജനറൽ മാനേജരുമായ ടി.വി. ഡേവിസ്, ചീഫ് മാനേജർ പി.വി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.