പുതിയ നാല് സർവീസുകളുമായി എയർഅറേബ്യ ജോർദാൻ

Posted on: May 2, 2015

Air-Arabia-Airbus-A-320-Big

അമ്മാൻ : എയർ അറേബ്യയുടെ പുതിയ സംരംഭമായ എയർ അറേബ്യ ജോർദാൻ ഈ മാസം പുതിയ നാല് സർവീസുകൾ ആരംഭിക്കും. മെയ് 18 ന് അമ്മാനിൽ നിന്ന് കുവൈറ്റ് സിറ്റിയിലേക്കും 19 ന് ജിദ്ദ (സൗദി അറേബ്യ) യിലേക്കും 20 ന് അർബി (ഇറാക്ക്) ലിലേക്കും 21 ന് ഷാം അൽ ഷേക്കി (ഈജിപ്ത്) ലേക്കുമാണ് സർവീസുകൾ തുടങ്ങുന്നത്. ഈ വർഷം ആദ്യം ജോർദാനിലെ പെട്ര എയർലൈൻസിന്റെ 49 ശതമാനം ഓഹരികൾ വാങ്ങിക്കൊണ്ടാണ് എയർ അറേബ്യ ജോർദ്ദാൻ ആരംഭിച്ചത്.

ജോർദാനെ മിഡിൽഈസ്റ്റിലെ മറ്റു ഡെസ്റ്റിനേഷനുകളുമായി ബന്ധിക്കുന്ന കൂടുതൽ സർവീസുകൾ ഈ വർഷം ആരംഭിക്കുമെന്ന് ഗ്രൂപ്പ് സിഇഒ അദെൽ അലി പറഞ്ഞു. 2003 ൽ ആരംഭിച്ച എയർ അറേബ്യ 100 ലേറെ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുന്നുണ്ട്.