എയർ അറേബ്യ ലോയൽട്ടി പ്രോഗ്രാം ആരംഭിച്ചു

Posted on: March 18, 2015

Air-Arabia-Airewards-big

ഷാർജ : ബജറ്റ് എയർലൈനായ എയർ അറേബ്യ പാസഞ്ചർ ലോയൽട്ടി പ്രോഗ്രാം – എയർവാർഡ്‌സ് ആരംഭിച്ചു. മിന മേഖലയിലെ ആദ്യത്തെ ലോകോസ്റ്റ് കരിയർ റിവാർഡ്‌സ് പ്രോഗ്രാമാണിത്. എയർവാർഡ്‌സ് പോയിന്റുകളും പണവും ഉപയോഗിച്ച് ടിക്കറ്റ് നിരക്ക്, സർചാർജ്, ബാഗേജ്, മീൽസ്, ഇൻഷുറൻസ്, എയർപോർട്ട് സർവീസ് തുടങ്ങിയവ പേ ചെയ്യാനാകും.

കുടുംബാംഗങ്ങൾക്കൊപ്പം എയർവാർഡ്‌സ് പോയിന്റുകൾ സമാഹരിക്കാനും പങ്കുവയ്ക്കാനും സാധിക്കും. നിങ്ങൾക്കു തന്നെയൊ മറ്റുള്ളവർക്കുവേണ്ടിയോ പോയിന്റുകൾ ഉപയോഗിക്കാനാകും. തിരക്കേറിയ സീസണോ, അവധിക്കാലമോ, സ്‌പെഷൽ പ്രമോഷനുകളോ എയർവാർഡ്‌സ് പോയിന്റ്ുകൾ നേടുന്നതിന് തടസമല്ല.

ഫ്‌ളൈറ്റ് ബുക്ക് ചെയ്യാനും എക്‌സസ് ബാഗേജിനും ചെലവഴിക്കുന്ന ഒരു യുഎസ് ഡോളറിനും എയർവാർഡ്‌സ് പോയിന്റ്ുകൾ വീതം ലഭിക്കും. സ്‌കൈ കഫേയിൽ ഭക്ഷണം വാങ്ങുമ്പോഴും ട്രാവൽ ഇൻഷുറൻസിനും സീറ്റ് സെലക്ഷനും ഓരോ ഡോളറിനും 10 പോയിന്റുകൾ വീതം നേടാനാകും. എയർപോർട്ട് സർവീസിന് ഉപയോഗിക്കുന്ന ഓരോ ഡോളറിനും 5 പോയിന്റുകൾ ലഭിക്കും. റെഡീം ചെയ്യുമ്പോൾ ഓരോ 100 പോയിന്റിനും ഒരു യുഎസ് ഡോളറാണ് മൂല്യം.

ഷാർജയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി 100 ലേറെ ഡെസ്റ്റിനേഷനുകളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്.