തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

Posted on: June 6, 2023

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണ
ത്തില്‍ റെക്കോഡ് വര്‍ധന. മേയ് മാസത്തില്‍ 3.68 ലക്ഷം പേര്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാ
ത്ര ചെയ്തു. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2022 മേയ് മാസത്തെ അ
പേക്ഷിച്ച് 26% വര്‍ധനയാണ് രേഖപ്പെടുത്തിയത്. മേയില്‍ 2337 എയര്‍ട്രാഫിക് മൂവ്‌മെന്റുകളാണ് നടന്നത്. 1.93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 1.75 ലക്ഷം വിദേശ സഞ്ചാരികളും തിരുവനന്തപുരം വഴിയാത്ര ചെയ്തു.

വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 117 ആയും ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 151 ആയും വര്‍ധിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിച്ചതോടെ നിരക്ക് കുറയുകയും വിദേശരാജ്യങ്ങളിലേക്കുള്ള കണക്റ്റിവിറ്റി എളുപ്പമാകുകയും ചെയ്തു. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ചു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളും പുരോഗമിക്കുകയാണ്.

യാത്രക്കാര്‍ക്ക് സുരക്ഷാ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകാനുള്ള ബി ആര്‍ കോഡ് സ്‌കാനറുകള്‍ ടെ
ര്‍മിനലുകളുടെ പ്രവേശനം കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ആദ്യമായി
ഇ-ഗേറ്റ് സംവിധാനവും തിരുവനന്തപുരത്ത് പ്രവര്‍ത്തന സജ്ജമായി.