സ്‌പൈസ്‌ജെറ്റ് തിരുവനന്തപുരം സർവീസ് നിർത്തുന്നു

Posted on: February 19, 2015

Spicejet-Landing-Big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് തിരുവനന്തപുരം ഉൾപ്പെട ആറ് നഗരങ്ങളിലേക്കുള്ള സർവീസ് മാർച്ച് 29 മുതൽ നിർത്തിവക്കുന്നു. ബെലഗവി, ഔറംഗബാദ്, ഇൻഡോർ, ലക്‌നോ, സൂററ്റ് എന്നിവയാണ് താത്കാലികമായി സർവീസ് നിർത്തുന്ന മറ്റു കേന്ദ്രങ്ങൾ. പുതിയ വിമാനങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഈ സർവീസുകൾ പുനരാരംഭിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം മാർച്ച് 29 ന് ആരംഭിക്കുന്ന സമ്മർ ഷെഡ്യൂളിൽ മംഗലാപുരം, അമൃതസർ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കും ചെന്നൈയിൽ നിന്ന് വിജയവാഡയിലേക്കും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.