സീറ്റുവിഹിതം കൂട്ടി ; സൗദിയിലേക്ക് കൂടുതല്‍ വീമാന സര്‍വീസുകള്‍ തുടങ്ങും

Posted on: November 12, 2019

മുംബൈ : ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമയാന സേവന കരാര്‍ പരിഷ്‌കരിച്ചതിന്റെ പശ്ചാത്തലത്തില് ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ വർധിക്കും. ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ 28,000 ആയിരുന്നത് 50,000 ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം.

ഘട്ടംഘട്ടമായാണ് സീറ്റുവര്‍ധന പ്രാബല്യത്തില്‍ വരിക. ആദ്യ രണ്ടു ഘട്ടങ്ങളില്‍ 8000 സീറ്റുവീതവും മൂന്നാം ഘട്ടത്തില്‍ 6000 സീറ്റുമാണ് വര്‍ധിപ്പിക്കുക. ആകെ 22,000 സീറ്റുകള്‍. കരാര്‍പ്രകാരം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് സൗദിയിലെ നാലു വിമാനത്താവളങ്ങളില്‍ പ്രവേശിക്കാനാകും. ദമാം വിമാനത്താവളത്തില്‍ മുമ്പുള്ളതുപോലെ പരിധിയില്ലാതെ പ്രവേശിക്കാം. സൗദി വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലാണ് പ്രവേശനം.