May 2024
വിസിറ്റ് മലേഷ്യ ഓഫർ 18 വരെ ബുക്ക് ചെയ്യാം
Posted on: November 12, 2014
മലേഷ്യ എയർലൈൻസും ടൂറിസം മലേഷ്യയും ചേർന്ന് അവതരിപ്പിക്കുന്ന വിസിറ്റ് മലേഷ്യ 2014 ഓഫറുകൾ അവതരിപ്പിച്ചു. നവംബർ 18 ബുക്ക് ചെയ്യുന്ന ഇക്ണോമി ക്ലാസ് ടിക്കറ്റുകളിൽ ഇപ്പോൾ മുതൽ 2015 മെയ് 31 വരെ യാത്ര ചെയ്യാം.
മലേഷ്യയെ അറിയാൻ ചുരുങ്ങിയ ചെലവിൽ അടുത്ത ആറുമാസത്തിനുള്ളിൽ സൗകര്യപ്രദമായ സമയത്ത് യാത്രചെയ്യാനുള്ള അവസരമാണിതെന്ന് മലേഷ്യ എയർലൈൻസ് റീജണൽ സീനിയർ വൈസ് പ്രസിഡന്റ് അസ്ഹർ ഹമീദ് പറഞ്ഞു.
കൊച്ചി, ചെന്നൈ, ബംഗലുരു, ഹൈദരബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്ന് മലേഷ്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പറക്കാം. ഫാമിലി ഹോളിഡേ ഡെസ്റ്റിനേഷനായ മലേഷ്യയിലേക്ക് കൂടുതൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മലേഷ്യയുടെ ഡയറക്ടർ മനോഹരൻ പെരിയസാമി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്നു കുലാലംപൂരിലേക്ക് 13,987 രൂപയും, ലങ്കാവിയിലേക്ക് 16,627 രൂപയും, പെനാംഗ്, ജോഹർ ബാരു എന്നിവിടങ്ങളിലേക്ക് 16,313 രൂപയും, കോട്ട കിനബാലു, കുച്ചിംഗ് എന്നിവിടങ്ങളിലേക്ക് 18,831 രൂപയുമാണ് ഇക്ണോമി ക്ലാസ് റിട്ടേൺ ടിക്കറ്റ് നിരക്കുകൾ.
എയർപോർട്ട് ടാക്സ്, സർചാർജ് 30 കിലോ ചെക്കിൻ ബാഗേജ്, 7 കിലോ വരെയുള്ള ഒരു പീസ് കാബിൻ ബാഗേജ് എന്നിവ ഉൾപ്പടെയാണ് പ്രത്യേക നിരക്കുകൾ. ടിക്കറ്റുകൾ മലേഷ്യ എയർലൈൻസ് വെബ്സൈറ്റിലൂടെയും, കോൾ സെന്റർ, ടിക്കറ്റിംഗ് ഓഫീസുകൾ, അംഗീകൃത എജന്റുമാർ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
TAGS: Cochin -Kuala Lumpur Flights | Kochi - Kuala Lumpur Flights | Kuala Lumpur | Kuala Lumpur - Cochin Flights | Kuala Lumpur - Kochi Flights | Malaysia Airlines | Malaysia Airlines Offers | Tourism Malaysia | Visit Malaysia Offer |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍