ടൊറന്റോ – ദുബായ് സർവീസുമായി എയർ കാനഡ

Posted on: October 24, 2015

Air-Canada-B-787-Big

ദുബായ് : എയർ കാനഡ നവംബർ മൂന്നു മുതൽ ടൊറന്റോ – ദുബായ് സർവീസ് ആരംഭിക്കുന്നു. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഓപറേറ്റ് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സർവീസ് പുനരാരംഭിക്കുന്ന കാര്യം എയർ കാനഡ പ്രഖ്യാപിച്ചത്.

ഒരു ദശാബ്ദത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധനം പുനസ്ഥാപിക്കപ്പെടുന്നത്. ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം നടത്താൻ എമിറേറ്റ്‌സിനും ഇത്തിഹാദിനും കനേഡിയൻ ഗവൺമെന്റ് അനുമതി നൽകിയിട്ടുണ്ട്.