ഡൽഹി – കൊളംബോ സർവീസുമായി എയർഇന്ത്യ

Posted on: June 16, 2015

Air-India-Airbus-A320-Bigന്യൂഡൽഹി : എയർഇന്ത്യ ഡൽഹി – കൊളംബോ സർവീസ് ആരംഭിച്ചു. എയർഇന്ത്യയുടെ രണ്ടാമത്തെ കൊളംബോ സർീവസാണിത്. നിലവിൽ ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് എയർഇന്ത്യ സർവീസുണ്ട്. 182 സീറ്റുകളുള്ള എയർബസ് എ 321 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3 ൽ നിന്ന് ഉച്ചയ്ക്ക് 12 ന് പുറപ്പെടുന്ന (എഐ 275) 3.35 ന് കൊളംബോയിൽ എത്തും. തിരിച്ച് (എഐ 276) രാത്രി 8.20 ന് പുറപ്പെടുന്ന വിമാനം 12.05 ന് ന്യൂഡൽഹിയിൽ എത്തിച്ചേരും. ബുധനാഴ്ചകളിൽ മാത്രം ന്യൂഡൽഹിയിൽ നിന്നും 1.30 ന് പുറപ്പെട്ട് 5.15 ന് കൊളംബോയിൽ എത്തും.