റിനോ ലോഡ്ജി

Posted on: April 10, 2015

Renault-Lodgy-front-Big

റിനോൾട്ട് ഇന്ത്യ മൾട്ടി പർപ്പസ് വാഹനമായ ലോഡ്ജി വിപണിയിൽ അവതരിപ്പിച്ചു. 8.19 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് ലോഡ്ജിയുടെ (ഡൽഹി എക്‌സ്‌ഷോറൂം) വില. സെഡാൻ അപ്പുറം കുടുംബാംഗങ്ങൾക്ക് ഒന്നാകെ യാത്ര ചെയ്യാവുന്ന എംപിവി തരംഗത്തിലെ ഏറ്റവും പുതിയ അതിഥിയാണ് ലോഡ്ജി. മാരുതി എർട്ടിഗ, ഹോണ്ട മൊബീലിയോ, ജനറൽ മോട്ടോഴ്‌സ് എൻജോയ് ടൊയോട്ട ഇന്നോവ എന്നിവയോട് ആകും ലോഡ്ജി മത്സരിക്കുന്നത്.

ഏഴ് വേരിയന്റുകളാണ് ലോഡ്ജിക്കുള്ളത്. ഏഴ് സീറ്റും എട്ട് സീറ്റും ഉള്ള മോഡലുകൾ ലഭ്യമാണ്. സ്ലീക്ക് ഡിസൈൻ, 7 ഇഞ്ച് ടച്ച് സ്‌ക്രീൻ മൾട്ടിമീഡിയ സിസ്റ്റം, ഡോർ വിസർ, റിയർ സ്‌പോയ്‌ലർ തുടങ്ങി അകത്തും പുറത്തും ആഡംബരം തുളുമ്പുന്ന വാഹനമാണ് ലോഡ്ജി. ക്രോം ഫിനീഷ് എസി വെന്റുകൾ, ഫോഗ് ലാമ്പിനും ബ്ലിങ്കറിനും ഡോർഹാൻഡിൽസിനും ടെയ്ൽ ലാമ്പിനും ടെയ്ൽ ഗേറ്റിലും പ്രീമിയം ഫിനീഷ് നൽകുന്ന ക്രോം കവറിംഗ്. ഫ്രണ്ട് ബംബറിലും ഗിയർ നോബിലും പാർക്കിംഗ് ബ്രേക്ക് ലിവറിലും ക്രോമിന്റെ ആർഭാടം പ്രകടമാണ്.

Renault-Lodgy-Interior-Bigമികച്ച ഇന്റീരിയറിന് പുറമെ 207 ലിറ്റർ ലഗേജ് സ്‌പേസ്. ഡ്യുവൽടോൺ ഇന്റീരിയർ, ഡാഷ് ബോർഡിൽ സെൻട്രൽ സ്‌റ്റോറേജ്, ഓഡിയോ-ഫോൺ കൺട്രോൾ, രണ്ടും മൂന്നും നിരകളിൽ റൂഫ് മൗണ്ടഡ് എസി വെന്റുകൾ. ഗ്രൗണ്ട് ക്ലിയറൻസ് 174 മിമീ.

പവർ സ്റ്റീയറിംഗ്, സ്പീഡ് കൺട്രോൾ, സെൻട്രൽ ലോക്കിംഗ്, കീലെസ് എൻട്രി, എബിഎസ്, ഇബിഡി റിയർ വ്യു കാമറ, പാർക്കിംഗ് സെൻസർ തുടങ്ങിയ നിരവധിയായ സൗകര്യങ്ങൾ വേറെ. മികച്ച സസ്‌പെൻഷൻ് ഉറപ്പാക്കാൻ മുന്നിലും പിന്നിലും ആന്റി റോൾ ബാർ. ആയാസരഹിതമായ ഡ്രൈവിംഗ് സാധ്യമാക്കാൻ ഇർഗോ ഡ്രൈവ്. ഉയർന്ന മോഡലുകളിൽ ഡ്യുവൽ എയർബാഗ്.

Renault-Lodgy-rear-Big

രണ്ട് തരം ഡീസൽ എൻജിനുകളാണ് ലോഡ്ജിക്കുള്ളത്. 110 പിഎസ് പവറുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ 1750 ആർപിഎമ്മിൽ 245 എൻഎം ടോർക്ക് പ്രദാനം ചെയ്യും. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള ഈ മോഡലിന് ലിറ്ററിന് 19.98 കിലോമീറ്റാണ് മൈലേജ്.

1.5 ലിറ്റർ ഡീസൽ എൻജിൻ 85 പിഎസ് പവർ നൽകുന്ന മറ്റൊരു എൻജിൻ ഓപ്ഷനും ലോഡ്ജിക്കുണ്ട്. 1900 ആർപിഎമ്മിൽ 200 എൻഎം ടോർക്ക് നൽകുന്ന ഈ മോഡലിന് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സംവിധാനമുള്ളത്. ഇന്ധനക്ഷമത ലിറ്ററിന് 21.04 കിലോമീറ്റർ.

പി. സിദ്ധാർത്ഥ്‌