ഈ വർഷം 2000 കാറുകൾ വിൽക്കാൻ ലക്ഷ്യമിട്ട് വോൾവോ

Posted on: March 21, 2015

Volvo-XC90-big

മുംബൈ : വോൾവോ ഓട്ടോ ഇന്ത്യ ഈ വർഷം 2,000 കാറുകൾ വിൽക്കാൻ ലക്ഷ്യമിടുന്നതായി മാനേജിംഗ് ഡയറക്ടർ തോമസ് എംബർഗ് പറഞ്ഞു. 2014 ൽ 1,200 കാറുകളാണ് വിറ്റഴിച്ചത്. എക്‌സ് സി 90 എസ് യു വി ഉൾപ്പടെ നാല് പുതിയ മോഡലുകൾ ഈ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വൈകാതെ അസംബ്ലി പ്ലാന്റ് തുറക്കാനും പരിപാടിയുണ്ട്.

വോൾവോ എസ് 80, എസ് 60, എക്‌സ് സി 60, വി 40 എക്‌സ് സി 90 എന്നീ മോഡലുകൾ ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്നത്. കേരളത്തിലെ കൊച്ചി ഉൾപ്പടെ 14 ഡീലർഷിപ്പുകളാണ് ഇപ്പോഴുള്ളത്. ഈ വർഷം അവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 21 ആയി വർധിപ്പിക്കുമെന്നും തോമസ് എംബർഗ് പറഞ്ഞു.