സഫാരി, ഹാരിയര്‍ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചു

Posted on: October 18, 2023

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന്റെ ഫ്‌ലാഗ്ഷിപ് എവിയായ സഫാരിയുടെയും പ്രീമിയം എസ്‌യുവിയായ ഹാരിയറിന്റെയും പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചു.

കാസ്റ്റില്‍ (ജി എന്‍ ക്യാപ്5 സ്റ്റാര്‍ റേറ്റിങ്ങോടെയാണ് വാഹനങ്ങള്‍ ഇറങ്ങുന്നത്. ആഗോള സുരക്ഷാ പരിശോധനയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ വാഹനങ്ങളെന്ന വിശേഷണത്തോടെയാണ് ഇവ വിപണിയിലെത്തുക.

മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയില്‍ 34 ല്‍ 33.05 പോയിന്റും കുട്ടികളുടെ സുരക്ഷാപരിശോധനയില്‍ 49 ല്‍ 45 പോയിന്റും വാഹനങ്ങള്‍ നേടി. 16.19 ലക്ഷം രൂപയാണ് സഫാരിയുടെ പ്രാരംഭ വില. പുതിയ ഹാരിയറിന്റെ വില 15.49 ലക്ഷം രൂപയില്‍ തുടങ്ങും.