എംജി ആസ്റ്റര്‍ ബ്ലാക്‌സ്‌ഫോം വിപണിയില്‍

Posted on: September 16, 2023

തിരുവനന്തപുരം : ബ്രിട്ടീഷ് ഓട്ടൊ മൊബൈല്‍ ബ്രാന്‍ഡായ എംജിമോട്ടോര്‍ ഇന്ത്യ, ഏറ്റവും നൂതന എസ്യുവിയായ എംജി ആസ്റ്ററിന്റെ ബ്ലാക്‌സ്‌ഫോം പതിപ്പ് പുറത്തിറക്കി. ബോള്‍ഡും, ആകര്‍ഷകവും അത്യാധുനികവുമായ സ്‌റ്റൈലിഷ് എസ്യുവി തിരയുന്ന ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.

ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിനായി പനോരമിക് റൂഫ്, ഓള്‍-ബ്ലാക്ക് ഹണികോംബ് പാറ്റേണ്‍ ഗ്രില്‍, റെഡ് ഫ്രണ്ട് ബ്രേക്ക് കാലിക്കറുകളുള്ള ബ്ലാക്ക് അലോയ് വീലുകള്‍, ബ്ലാക്ക് ഫിനിഷ് ഹെഡ്‌ലാംപുകള്‍, ഗ്ലോസി ബ്ലാക്ക് ഡോര്‍ ഗാര്‍ണിഷ്, ബ്ലാക്ക് ഫിനിഷ് റൂഫ് റെകള്‍ എന്നിവ സഹിതമാണ് ബ്ലാക്ക്‌സ്റ്റോം വരുന്നത്്.