റേഞ്ച് റോവര്‍ വേലറിന്റെ ബുക്കിംഗ് തുടങ്ങി

Posted on: July 20, 2023

കൊച്ചി : പുതിയ റേഞ്ച് റോവര്‍ വേലറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പുതിയ മോഡല്‍. റേഞ്ച് റോവര്‍ വേലറിന്റെ സവിശേഷതകളില്‍ പ്രധാനമാണ് മുന്‍പിലെ പുതിയ ഗ്രില്‍. ഇതോടൊപ്പം പിക്‌സല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും രത്‌നങ്ങള്‍ ലൈറ്റുകള്‍ പോലെ തോന്നിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ഡേ ടൈം റണ്ണിംഗ്കളുമുണ്ട്.

പിന്നിലെ ഓവര്‍ഹാംഗ് വാഹനത്തിനു മികച്ച സന്തുലനാവസ്ഥ നല്‍കുന്നതിനൊപ്പം നീളവും എടുത്തുകാട്ടുന്നു. രണ്ടു പുതിയ ലെതര്‍ നിറങ്ങളുടെ വകഭേദങ്ങള്‍ ലഭ്യമാണ്. സ്റ്റിയറിംഗ് വീലില്‍ പുതിയ മൂണ്‍ ലൈറ്റ് ക്രോം, അതിനു ചുറ്റും സെന്റര്‍ കണ്‍സോള്‍ എയര്‍ വെന്റുകളുമുണ്ട്.

രണ്ടു പുതിയ നിറങ്ങളോടെയാണു വാഹനം അവതരിപ്പിക്കുന്നത്. മെറ്റാലിക് വാരസിന്‍ ബ്ലൂ, പ്രീമിയം മെറ്റാലിക് സഡാര്‍ ഗ്രേ. സെപ്റ്റംബറില്‍ വിതരണം തുടങ്ങും. www.landrover.in