മാരുതിയുടെ ഇന്‍വിക്ടോ എംപിവി ഇന്ത്യന്‍ വിപണിയില്‍

Posted on: July 6, 2023

കൊച്ചി : ഇന്‍വിക്ടോ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് മാരുതി. 24.79 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ് ഷോറൂം വില. ടൊയോട്ട ഇന്നോവ ഹൈകോസിന്റെ റീബാഡ്ജ് പതിപ്പാണ് ഇന്‍വിക്ടോ. മാരുതി ടൊയോട്ട സംയുക്ത സംരംഭത്തിന്റെ ഭാഗമായുള്ള മോഡലാണിത്. മൂന്നു വേരിയന്റുകളിലും 4 നിറങ്ങളിലും ലഭ്യമാകും.

പ്രീമിയം എംപിവി മോഡലിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പുകൂടിയാണ് ഇന്‍വിക്ടോ എവിയുടെ സ്‌റ്റൈലും എംപിവിയുടെ പ്രായോഗികതയുമാണ് ഇന്‍വിക്ടോയുടെ പ്രത്യേകതകളെന്ന് മാരുതി പറയുന്നു.

ഉയര്‍ന്ന വേരിയന്റിന് 28.42 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 7,8 സീറ്റുകളുള്ള മോഡലുകളുണ്ട്.