ജീപ്പ് മെറിഡിയന്‍ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

Posted on: May 4, 2022

കൊച്ചി : അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഈയിടെ അവതരിപ്പിച്ച മുന്‍നിര എസ്.യു.വി. വാഹനമായ മെറിഡിയന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. ജീപ്പ് ഇന്ത്യയുടെ രഞ്ജന്‍ഗാവിലുള്ള പ്ലാന്റിലായിരിക്കും നിര്‍മിക്കുകയെന്നാണ് ജീപ്പ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ലോഞ്ചില്‍ 170 എച്ച്പി, 350 എന്‍എം, 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് മെറിഡിയന് കരുത്ത് പകരുന്നത്.

അടിസ്ഥാന വകഭേദം മുതല്‍ 6 എയര്‍ബാഗുകള്‍, പ്രീടെന്‍ഷനര്‍ ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് എന്നിവയുണ്ട്. കൂടാതെ ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഫാഡിങ് ബ്രേക്ക് സപ്പോര്‍ട്ട്, റെഡി അലേര്‍ട്ട് ബ്രേക്ക്, റെയിന്‍ അസിസ്റ്റ് ബ്രേക്ക്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടമാറ്റിക്ക് വെഹിക്കിള്‍ ഹോള്‍ഡ് തുടങ്ങി 60 ല്‍ അധികം സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന വാഹനം 10,00,000 കിലോമീറ്ററിലധികം പരീക്ഷണയോട്ടവും നടത്തിക്കഴിഞ്ഞു.

മെയ് അവസാനം വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് ജീപ്പ് അറിയിക്കുന്നത്. തുടര്‍ന്ന് ഡെലിവറികള്‍ ജൂണ്‍ മൂന്നാം വാരം മുതല്‍ ആരംഭിക്കും. വാങ്ങുന്നവര്‍ക്ക് 50,000 രൂപ ടോക്കണ്‍ തുകയ്ക്ക് ജീപ്പ് ഡീലര്‍ഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ (https://www.jeep-india.com/jeepmeridian.html) മെറിഡിയന്‍ ബുക്ക് ചെയ്യാം.

TAGS: Jeep Meridian |