സ്‌കോഡ കുഷാഖ് എസ് യു വി വിപണിയിൽ

Posted on: March 19, 2021

കൊച്ചി: ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ മിഡ് സൈസ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം (എസ്.യു.വി.) കുഷാഖ് വിപണിയില്‍ അവതരിപ്പിച്ചു. ഈ മോഡലിന്റെ ആഗോള അവതരണമാണ് ഇന്ത്യയില്‍ നടന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയുടെ ശ്രേണിയില്‍ വരുന്ന സ്‌കോഡ കുഷാഖിന്റെ ഡെലിവറി ജൂലായില്‍ ആരംഭിക്കും.

പെട്രോളില്‍ രണ്ടുതരം എന്‍ജിനില്‍ വാഹനം വിപണിയിലെത്തും. ആറ്് സ്പീഡ് മാനുവല്‍, ആറ്് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡി.എസ്.ജി. എന്നിങ്ങനെ ഗിയര്‍ ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാകും. വില പുറത്തുവിട്ടിട്ടില്ല.

 

 

TAGS: Skoda Kushaq |