സ്‌കോഡ കുഷാക് വിപണിയില്‍ ; വില 10.49 ലക്ഷം മുതല്‍

Posted on: June 29, 2021

കൊച്ചി : ആഗോള കാര്‍ കമ്പനിയായ’കോഡ’യുടെ ഇടത്തരം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ എസ്.യു.വി.) ‘ കുഷാക് ഇന്ത്യന്‍ വിപണിയിലെത്തി. 10.49 ലക്ഷം രൂപ മുതല്‍ 17.6 ലക്ഷം രൂപവരെയാണ് എക്‌സ്-ഷോറൂം വില. ജൂലായ് 12 മുതലാണ് കസ്റ്റമര്‍ ഡെലിവറി.

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡി.എസ്.ജി. എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലെത്തുന്ന സ്‌കോഡ കുഷാക് അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്. ടി.എസ്.ഐ. സാങ്കേതികവിദ്യയോടു കൂടിയ കുഷാക്കില്‍ 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളുണ്ട്.

ആകര്‍ഷകമായ ഇന്റീരിയറുകളും മികച്ച സുരക്ഷാ ഫീച്ചറുകളുമാണ് കുഷാക്കിന്റ പ്രത്യേകത. മൈലേജ് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

TAGS: Skoda Kushaq |