റെനോ കൈഗര്‍ എത്തി, വില 5.45 ലക്ഷം മുതല്‍

Posted on: February 16, 2021

മുംബൈ: പ്രമുഖ വാഹനനിര്‍മാതാക്കളായ റെനോയുടെ നാലുമീറ്ററില്‍ താഴെയുള്ള എസ്.യു.വി. കൈഗര്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്ടി ലുക്കോടുകൂടിയ ഈ അഞ്ചു സീറ്റര്‍ വാഹനത്തിന് 5.45 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. മുംബൈയില്‍നടന്ന ചടങ്ങില്‍ റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സി.ഇ. ഒ.യും എം.ഡി.യുമായ വെങ്കട്ട്റാം മാമില്ലപള്ളെയും സെയില്‍സ് ആന്‍ഡ് നെറ്റ്വര്‍ക്ക് മേധാവി സുധീര്‍ മല്‍ഹോത്രയും ചേര്‍ന്നാണ് വാഹനമവതരിപ്പിച്ചത്.

ഹ്യുണ്ടായ് വെന്യൂ, നിസാന്‍ മാഗ്‌നൈറ്റ്, കിയ സോണറ്റ്, മഹീന്ദ്ര എക്‌സ്.യു.വി. 300, മാരുതി വിട്ടാര ബ്രെസ തുടങ്ങിയവയുടെ നിരയിലേക്ക് എത്തിച്ചിരിക്കുന്ന വാഹനത്തിന് ഈവിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ വിലയാണ് നല്‍കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്ത്യയില്‍ എല്ലായിടത്തും ഒരേ വില തന്നെയായിരിക്കുമെന്നും ഇവര്‍ അറിയിച്ചു.

 

TAGS: Renault Kiger |