റെനോ കൈഗർ 28 ന് വിപണിയിൽ അവതരിപ്പിക്കും

Posted on: January 6, 2021

കൊച്ചി : ഫ്രഞ്ച് കമ്പനിയായ റെനോയുടെ കോംപാക്ട് എസ്.യു.വി. മോഡലായ കൈഗര്‍ ജനുവരി 28-ന് ഇന്ത്യന്‍ വിപണിയിലെത്തും.

ആദ്യം ഇന്ത്യയില്‍ വാഹനം അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. നിരവധി സ്മാര്‍ട്ട് ഫീച്ചറുകളില്‍ മികച്ച ഡിസൈനിലും സ്‌റ്റൈലിലും ആയിരിക്കും കൈഗര്‍ എത്തുകയെന്നും കമ്പനി പറയുന്നു.

വിറ്റാര ബ്രെസ്സ, വെന്യു, കിയ സോണറ്റ്, ടാറ്റ നെക്സോണ്‍, നിസ്സാന്‍ മാെഗ്‌നെറ്റ് എന്നിവയോടായിരിക്കും വിപണിയില്‍ കൈഗറിന്റെ മത്സരം. ആറ് ലക്ഷം രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്.

TAGS: Renault Kiger |