മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പദ്ധതി തുടങ്ങി

Posted on: February 13, 2021

കൊച്ചി : മാരുതി സുസുക്കി ഇന്ത്യ പ്രതിമാസ വാടക വ്യവസ്ഥയില്‍ കാറുകള്‍ ലഭ്യമാക്കുന്ന കാര്‍ ലീസിംഗ് പദ്ധതി കൊച്ചിയിലും ആരംഭിച്ചു.

മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് എന്ന ഈ പദ്ധതിയില്‍12, 24, 36, 48 മാസ കാലാവധിയില്‍ കാറുകള്‍ ലഭ്യമാകും. വര്‍ഷത്തില്‍ 10,000, 15,000, 20,000, 25,000 കിമീ എന്നിങ്ങനെ വ്യത്യമൈലേജ് ഓപ്ഷനുകളിലും സബ്‌സിപ്ഷന്‍ പ്ലാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. 48 മാസ കാലയളവില്‍ വാഗണ്‍ ആറിന് 12,513 രൂപ മുതലും ഇഗ്‌നിസിന് 13,324 രൂപ മുതലുമാണ് പ്രതിമാസ വരിസംഖ്യ.

ഉപയോക്താക്കള്‍ക്ക് മാരുതിസുസുകി അരീനയില്‍നിന്ന് വാഗണ്‍ ആര്‍, സ്വിഫ്റ്റ് ഡിസൈര്‍, എര്‍ട്ടിഗ, വിടാരബീസ, നെക്‌സയില്‍നിന്ന് ഇഗ്‌നിസ്, ബലേനോ,സിയസ്, എക്‌സ്എല്‍ 6, എസ്‌കോസ് എന്നീ മോഡല്‍ കാറുകള്‍ ലഭ്യമാകും.

എഎല്‍ ഡി ഓട്ടോമോട്ടിവ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് മാരുതി ഈസബ്‌സ്‌ക്രൈബ് പദ്ധതി നടപ്പിലാക്കുന്നത്. വരിസംഖ്യ കാലാവധിക്കുശേഷം ഉപയോക്താക്കള്‍ക്ക് കാലാവധി വര്‍ധിപ്പിക്കുകയോ വാഹനം അപ്‌ഗ്രേഡ് ചെയ്യുകയോ വിപണി വിലയില്‍ സ്വന്തമാക്കുകയോ ചെയ്യാം.

 

TAGS: Maruti Susuki |