മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിക്കുന്നു

Posted on: April 4, 2022

മുംബൈ : വാഹനങ്ങള്‍ക്ക് വീണ്ടും വിലകൂട്ടാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ
മാരുതി സുസുക്കി. അസംസ്‌കൃതവസ്തുക്കള്‍ക്കും വാഹന ഘടകങ്ങള്‍ക്കും വില കുത്തനെ ഉയരുന്ന
സാഹചര്യത്തിലാണിത്.

2021ജനുവരിക്കുശേഷം കമ്പനി നാലുതവണയായി ഒമ്പതുശതമാനം വില വര്‍ധിപ്പിച്ചിട്ടുണ്ട്. കാറുകള്‍ക്ക് ഇതുവരെയുള്ളതില്‍ ഒരു വര്‍ഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്.

ഉത്പന്നങ്ങളുടെ ഉയര്‍ന്ന വില കമ്പനിയുടെ ലാഭത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാകും നടപടിയുണ്ടാകുകയെന്ന് മാരുതി സുസുക്കി സീനിയര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

TAGS: Maruti Susuki |