സൂപ്പര്‍ കെയര്‍ സംരക്ഷണവും വാറന്റിയുമായി സ്‌കോഡ

Posted on: August 24, 2020

മുംബൈ : കുറഞ്ഞ നിരക്കില്‍ സര്‍വീസ് മെയിന്റനന്‍സ് ലഭ്യമാക്കുന്ന ‘സൂപ്പര്‍ കെയര്‍’ പദ്ധതിയും 6 വര്‍ഷം വരെ ലഭിക്കുന്ന എക്സ്റ്റന്റഡ് വാറന്റിയുമായി കാര്‍ നിര്‍മാതാക്കളായ സ്‌കോഡ.

തേയ്മാനം പരിഹരിക്കലും മുന്‍കരുതല്‍ അറ്റകുറ്റപ്പണികളും അടങ്ങുന്ന ‘സൂപ്പര്‍ കെയര്‍’ പദ്ധതി പുതിയ ഉപഭോക്താക്കള്‍ക്ക് 29,999 രൂപ മുതല്‍ വിവിധ പാക്കേജുകളിലായി4 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വരെ ലഭിക്കും.

നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 15,777 രൂപ മുതല്‍ 2 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വരെയും സേവനം ലഭിക്കും. 30,975 രൂപ മുതലാണ് എക്‌സന്റഡ് വാറന്റി. വാഹനം വാങ്ങിയതിന്റെ അഞ്ചാമത്തെയും ആറാമത്തെയും വര്‍ഷം കൂടി അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വരെയാണ് അധികവാറന്റി ലഭിക്കുക.

2016 സെപ്റ്റംബര്‍ ഒന്നിനോ അതിനു ശേഷമോ വാഹനം വാങ്ങിയ നിലവിലുള്ള കോഡ ഉപഭോക്താക്കള്‍ക്കും (97,000 കിലോമീറ്ററില്‍ താഴെയാണെങ്കില്‍) എക്‌സന്റഡ് വാറന്റി ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

TAGS: Škoda Auto |