ഹോണ്ട ബിഎസ്-6 ടൂ-വീലര്‍ വില്‍പ്പന മൂന്നു ലക്ഷം കടന്നു

Posted on: February 27, 2020

കൊച്ചി : ഇന്ത്യയിലെ ബിഎസ്-6 വിപ്ലവത്തെ നയിക്കുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബിഎസ്-6 യൂണിറ്റുകളുടെ വില്‍പ്പന മൂന്നു ലക്ഷം കടന്നു. ആക്ടീവ 125 ബിഎസ്-6, എസ്പി 125, ആക്ടീവ 6ജി, ഡിയോ ബിഎസ്-6, ഷൈന്‍ ബിഎസ്-6 എന്നിങ്ങനെ അഞ്ചു മോഡലുകള്‍ ഉള്‍പ്പെട്ടതാണ് ഹോണ്ടയുടെ ബിഎസ്-6 ടൂ-വീലര്‍ ശ്രേണി. സമയപരിധി അവസാനിക്കുന്നതിന് ഒരു മാസം മുമ്പെ ഹോണ്ടയുടെ ഇന്ത്യയിലെ നാലു ഫാക്ടറികളും പൂര്‍ണമായും ബിഎസ്-6 ഉല്‍പ്പാദനത്തിലേക്ക് മാറി.

സമയ കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുമ്പെ ബിഎസ്-6 ലേക്ക് മാറ്റം ആരംഭിച്ച ആദ്യത്തെ ടൂ-വീലര്‍ ഉല്‍പ്പാദകരായി ഹോണ്ടയെന്നും ഇപ്പോള്‍ മൂന്നു ലക്ഷം ഉപഭോക്താക്കള്‍ നിശബ്ദ വിപ്ലവത്തിന്റെ ഭാഗമായിരിക്കുകയാണെന്നും ആധുനിക സാങ്കേതിക വിദ്യയും എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ പോലുള്ള പല സംവിധാനങ്ങളും ആദ്യമായി അവതരിപ്പിക്കുകയും ആദ്യമായി ആറു വര്‍ഷത്തെ വാറണ്ടിയും ആകര്‍ഷകമായ റീട്ടെയില്‍ ഫൈനാന്‍സും നല്‍കി 10,000 രൂപവരെ ആനുകൂല്യങ്ങളും നല്‍കിയ ഹോണ്ടയുടെ ബിഎസ്-6 ലൈന്‍-അപ്പ് വരും ആഴ്ചകളില്‍ കൂടുതല്‍ വിപുലമാകുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ ഏറ്റവും പുതിയ എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) സാങ്കേതിക വിദ്യയോടു കൂടിയ ബിഎസ്-6 എഞ്ചിനിലൂടെയാണ് നിശബ്ദ വിപ്ലവത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇഎസ്പിയോടൊപ്പം എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പിജിഎം-എഫ്‌ഐ (പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചെക്ഷന്‍) സാങ്കേതിക വിദ്യ എന്നിവയും സംയോജിക്കുന്നു. ഹോണ്ടയുടെ പിജിഎം-എഫ്‌ഐ സാങ്കേതിക വിദ്യ അസിയാന്‍ മേഖലയിലെ 55 മില്യണ്‍ ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ശേഷമാണ് ഇന്ത്യയെ ആവേശം കൊളളിക്കുന്നത്.

TAGS: Honda 2Wheelers |