മാരുതി രണ്ട് ലക്ഷത്തിലേറെ ബി. എസ് 6 കാറുകള്‍ വിറ്റു

Posted on: October 5, 2019

കൊച്ചി :  കാര്‍ കമ്പനിയായ മാരുതി സുസുകി ഇന്ത്യ ആറു മാസത്തിനിടെ ബി. എസ്. 6 മാനദണ്ഡത്തിലുള്ള രണ്ടു ലക്ഷത്തിലേറെ കാറുകള്‍ വിറ്റു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണിത്.

2020 ഏപ്രില്‍ മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ബി. എസ്. 6 നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ 2019 ഏപ്രില്‍ ആള്‍ട്ടോ 800, ബലേനോ എന്നിവയിലാണ് മാരുതി ആദ്യമായി ബി. എസ്. 6 ശ്രേണി അവതരിപ്പിച്ചത്. പിന്നീട്, വാഗണ്‍ആര്‍ (1.2 ലിറ്റര്‍), സ്വിഫ്റ്റ്, ഡിയയര്‍, എര്‍ട്ടിഗ, എക്‌സ്.എല്‍ 6, എസ്-പ്രസോ എന്നിവയും ബി. എസ്. 6 മാനദണ്ഡത്തോടെ അവതരിപ്പിച്ചു. മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ബി. എസ്.6 നിര്‍ബന്ധമാക്കുന്നത്.