പരിസ്ഥിതി സൗഹൃദ ബിഎസ് 6 വാഹനങ്ങളുമായി മാരുതി സുസുക്കി

Posted on: September 28, 2019

കൊച്ചി: മാരുതി സുസുക്കി ഇന്ത്യക്ക് തങ്ങളുടെ ബിഎസ്6 ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണം ലഭിക്കുന്നതായി പ്രഖ്യാപിച്ചു. കമ്പനി വാഗ്ദാനം ചെയ്യുന്ന ബിഎസ്6 മോഡലുകള്‍ ആകെ വില്‍ക്കപ്പെടുന്ന പെട്രോള്‍ വാഹനങ്ങളുടെ ഏകദേശം 70% വരും.

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ അവതരിപ്പിക്കുക എന്ന പ്രതിബദ്ധതയുമായി മാരുതി സുസുക്കി തങ്ങളുടെ ബിഎസ്6 വിധേയമായ പെട്രോള്‍ കാര്‍, ബലേനോ ഏപ്രില്‍ 2019-ന് പുറത്തിറക്കി. തുടര്‍ന്ന് ബിഎസ് 6 വിധേയമായ വാഹനങ്ങളായ ആള്‍ട്ടോ 800, വാഗനര്‍ (1.2 ലി.), സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ എന്നിവ ബിഎസ്6 നടപ്പാക്കുന്നതിന് ഗവണ്‍മെന്റ് നിശ്ചയിച്ച തീയതിക്ക് മുമ്പായി പുറത്തിറക്കി. സമീപകാലത്ത് പുറത്തിറക്കിയ എക്സ്എല്‍6, മള്‍ട്ടി-പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) എന്നിവയും ബിഎസ്6-ന് വിധേയമാണ്. ഈ വാഹനങ്ങളെല്ലാം ഏറ്റവും വില്‍പ്പനയുള്ള മോഡലുകളില്‍ ഉള്‍പ്പെടുന്നതാണ്.

‘ഉത്തരവാദിത്വവും പരിസ്ഥിതിയെ സംബന്ധിച്ച് ബോധ്യവുമുള്ള ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ മാരുതി സുസുക്കി ഏപ്രില്‍ 2020-ന് ബിഎസ് 6 വാഹനങ്ങള്‍ പരിചയപ്പെടുത്താനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ വീക്ഷണത്തോട് ചേര്‍ന്നു നില്‍ക്കുന്നു. പെട്രോള്‍ വാഹനങ്ങളുടെ മുഴുവന്‍ ശ്രേണിയും ബിഎസ്6 സാങ്കേതികവിദ്യയിലേക്ക് നിര്‍ദ്ദേശിച്ച സമയത്തിന് മുമ്പ് തന്നെ അപ്ഗ്രേഡ് ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ബിഎസ് 6 വാഹനങ്ങള്‍ സുസുക്കിയുടെ മികവ് തെളിയിക്കപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ്. അത് മലിനീകരണം കുറയ്ക്കുകയും, മലിനീകരിക്കപ്പെടാത്ത ഒരു പ്രകൃതി സൗഹൃദാന്തരീക്ഷം സംഭാവന ചെയ്യുകയും ചെയ്യും’ മിസ്റ്റര്‍. കെനിചി ആയുകാവ, മാനേജിങ്ങ് ഡയറക്ടര്‍ & സിഇഒ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പറഞ്ഞു. ‘തങ്ങളുടെ വാഹനങ്ങളെ പരിസ്ഥിതി സൗഹൃദ ബിഎസ് 6 സാങ്കേതികവിദ്യയിലേക്ക് നേരത്തെ തന്നെ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഎസ്6 പെട്രോള്‍ വാഹനങ്ങള്‍ നൈട്രജന്‍ ഓക്സൈഡ് മലിനീകരണത്തിന്റെ 25% കുറയ്ക്കുന്നതിലേക്ക് നയിക്കും. ബിഎസ്6 പെട്രോള്‍ വാഹനങ്ങള്‍ ബിഎസ് 4 പെട്രോളിലും പ്രവര്‍ത്തിക്കും. മാരുതി സുസുക്കിയില്‍ നിന്നുള്ള ബിഎസ്6 പെട്രോള്‍ കാറുകള്‍ ബിഎസ്4 ഇന്ധനത്തില്‍ വിപുലമായി പരീക്ഷിച്ചതാണെന്നത് കൂടാതെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങളൊന്നും ഇല്ലാത്തതുമാണ്.