മാരുതി സുസുക്കി എക്സ് എൽ 6 കേരള വിപണിയിൽ

Posted on: August 26, 2019

കൊച്ചി പാലാരിവട്ടം പോപ്പുലർ നെക്സയിൽ എക്സ് എൽ 6 ഐ.എം വിജയൻ അവതരിപ്പിക്കുന്നു. പോപ്പുലർ നെക്സ സെയിൽസ് ഹെഡ് സാബു രാമൻ, ടെലിവിഷൻ താരം അർജുൻ ഗോപാൽ, മാരുതി സുസുക്കി നെക്സ റീജണൽ മാനേജർ മുഹമ്മദ് സുഹൈൽ, മുൻ മിസ്റ്റർ ഇന്ത്യ അനസ് ഹുസൈൻ, നെക്സ ബിസിനസ് ഹെഡ് അരുൺ എബഹ്രാം എന്നിവർ സമീപം.

കൊച്ചി : മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ.എം വിജയൻ മാരുതി സുസുക്കി എക്സ് എൽ 6 കൊച്ചിയിൽ അവതരിപ്പിച്ചു. പാലാരിവട്ടം പോപ്പലർ നെക്സ ഷോറൂമിൽ നടന്ന ചടങ്ങിൽ മാരുതി സുസുക്കി നെക്സ റീജണൽ മാനേജർ മുഹമ്മദ് സുഹൈൽ, മുൻ മിസ്റ്റർ ഇന്ത്യ അനസ് ഹുസൈൻ, ടെലിവിഷൻ താരം അർജുൻ ഗോപാൽ, പോപ്പുലർ നെക്സ സെയിൽസ് ഹെഡ് സാബു രാമൻ, നെക്സ ബിസിനസ് ഹെഡ് അരുൺ എബഹ്രാം എന്നിവർ സംബന്ധിച്ചു.