മാരുതി എക്‌സ്.എല്‍.6 എത്തി ; വില 9.79 ലക്ഷം മുതല്‍

Posted on: August 22, 2019

ന്യൂഡല്‍ഹി : മാരുതി സുസുകി ഇന്ത്യ എക്‌സ് എല്‍.6 വിപണിയിലിറക്കി. പ്രീമിയം മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ വിഭാഗത്തിലുള്ള പുതിയ മോഡലാണ് ഇത്.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് എക്‌സ്.എല്‍.6 എത്തുന്നത്. ലിഥിയം അയോണ്‍ ബാറ്ററിയോടെ പ്രോഗ്രസീവ് സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെയാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

ബി.എസ്. 6  മലിനീകരണ നിബന്ധനകള്‍ പാലിക്കുന്നതാണ് പുതിയ വാഹനം. എ. ബി. എസ്. മുന്നില്‍ രണ്ട് എയര്‍ബാഗ്, ഹൈസ്പീഡ് സെന്‍സേഴ്‌സ് തുടങ്ങിയവ എല്ലാ മോഡലുകളിലും ലഭിക്കും. മൂന്ന് നിരകളിലായി ആറ് സീറ്റുകളാണുള്ളത്.

5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകള്‍ ലഭ്യമാണ്. 9.79 ലക്ഷം മുതല്‍ 11.46 ലക്ഷം വരെയാണ് വില.

മാനവല്‍ മോഡലിന് 19.01 കിലോമീറ്ററും ഓട്ടോ മാറ്റിക്കിന് 17.99 കിലോമീറ്ററുമാണ് മൈലേജ്. നെക്‌സ ഷോറൂമുകളിലൂടെയാണ് വില്പ്പന.