പോപ്പുലർ റാലിക്ക് ഫ്‌ളാഗ് ഓഫ്

Posted on: December 14, 2018

കൊച്ചി : എഫ്.എം.എസ്.സി.ഐ ദേശീയ റാലി ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടായ പോപ്പുലർ റാലിക്ക് കൊച്ചിയിൽ ഫ്‌ളാഗ് ഓഫ്. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നട ചടങ്ങിൽ സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ. പത്മകുമാർ ഐപിഎസ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസ് മാനേജിംഗ് ഡയറക്ടർ ജോൺ കെ.പോൾ, മുഴുവൻ സമയ ഡയറക്ടർ ഫ്രാൻസിസ് കെ.പോൾ, ഡയറക്ടർ നവീൻ കെ ഫിലിപ്പ്, ചാമ്പ്യൻഷിപ്പിന്റെ പ്രമോട്ടർ അരിന്ദം ഘോഷ് (ആർ.ആർ.പി.എം) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഐ.എൻ.ആർ.സി ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടായ പോപ്പുലർ റാലിയായിരിക്കും ചാമ്പ്യൻഷിപ്പിന്റെ അന്തിമ വിജയികളെ നിശ്ചയിക്കുക. മഹീന്ദ്ര അഡ്വഞ്ചറിന്റെ ഗൗരവ് ഗിലും കോ ഡ്രൈവറും കാസർഗോഡ് സ്വദേശിയുമായ മൂസ ഷെരീഫും അടങ്ങുന്ന സഖ്യമാണ് നാലു റൗണ്ട് പിന്നിട്ടപ്പോൾ 62 പോയിന്റുമായി ഓവറോൾ കിരീടത്തിനായി മുന്നിൽ നിൽക്കുന്നത്.

15 ന് ഇടുക്കി മുണ്ടക്കയം കുട്ടിക്കാനം പാതയിലാണ് ഒമ്പത് പ്രത്യേക സ്റ്റേജുകൾ അടങ്ങിയ പോപ്പുലർ റാലി അരങ്ങേറുന്നത്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് കളമശേരി എച്ച്.എം.ടി റോഡ് കോളനിയിലെ രണ്ട് സൂപ്പർ സ്‌പെഷ്യൽ സ്‌റ്റേജ് പ്രകടനത്തോടെ ചാമ്പ്യൻഷിപ്പ് സമാപിക്കും. പോപ്പുലർ റാലി 2018 ന്റെ വിജയികൾക്കുള്ള ട്രോഫിയും, ഷാംപെയ്ൻ ഷവറും സൂപ്പർ സ്‌പെഷ്യൽ സ്‌റ്റേജ് വേദിയിൽ നൽകും. ഔദ്യോഗിക സമ്മാനദാനം വൈകുന്നേരം ലെ മെറിഡിയനിൽ, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിൽ നടത്തും.