May 2024
നിസാന്‍ കിക്ക്സ് ഐ സി സി ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാര്‍
Posted on: November 30, 2018
കൊച്ചി : പുതിയ എസ്.യു.വി. നിസാന്‍ കിക്ക്സ് 2019-ലെ ഐ സി സി ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാര്‍ കൂടിയാകും. ഐ സി സി കപ്പ് ട്രോഫിയുടെ ഇന്ത്യയിലെ പര്യടനം പുതിയ നിസാന്‍ കിക്ക്സിലാണ്.. നവംബര്‍ 30 ന് ആരംഭിച്ച ഈ പര്യടനം ഡിസംബര്‍ 26 വരെ നീണ്ടു നില്ക്കും.
ഒരു കായിക മത്സരം എന്നതിലേറെ പ്രാധാന്യമാണ് ക്രിക്കറ്റിന് ഇന്ത്യയിലുള്ളതെന്നു ചൂണ്ടിക്കാട്ടിയ നിസാന്‍ ഇന്ത്യയുടെ ഓപറേഷന്‍സ് പ്രസിഡന്റ് തോമസ് കേഹി രാജ്യം മുഴുവന്‍ ഒന്നിക്കുന്ന ഈ മത്സരത്തിന്റെ മുഖ്യ പങ്കാളിയാകുന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിലും വെയില്‍സിലുമായി 2019 മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് നടക്കുക. പുതിയ നിസാന്് കിക്ക്സിന്റെ ആദ്യ പൊതു പ്രദര്‍ശനമായിരിക്കും ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുടെ പര്യടനം. അടുത്ത വര്‍ഷം ആദ്യമായിരിക്കും ഈ കാര്‍ പുറത്തിറക്കുക. ഐ സി സി.യുമായി എട്ടു വര്‍ഷത്തെ സഹകരണമാണ് നിസാനുള്ളത്.
TAGS: Nissan KICKS |