06
Monday
May 2024
May 2024
ഹോണ്ട 239 ാം ഡീലർഷിപ്പ് തൃപ്പൂണിത്തുറയിൽ
Posted on: February 1, 2018
കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പുതിയ ഡീലർഷിപ്പ് വയലാറ്റ് ഹോണ്ട എറണാകുളത്ത് തൃപ്പൂണിത്തുറയിൽ ആരംഭിച്ചു. കേരളത്തിലെ ഉപഭോക്താക്കൾ ആദ്യം തെരഞ്ഞെടുക്കുന്ന ടൂവീലറായി ഹോണ്ട മാറി കഴിഞ്ഞെന്നും നിർണായക വിപണി എന്ന നിലയിൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും എത്തിക്കാൻ സൗകര്യങ്ങൾ ഒരുക്കുകയാണെന്നും ഹോണ്ടഡീലർഷിപ്പ് തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു.
വയലാറ്റ് ഹോണ്ടയിൽ 16,000 ചതുരശ്ര അടിയിലുള്ള നൂതനമായ 4എസ് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെയിൽസ്, സർവീസ്, സ്പെയർ പാർട്ട്സ് എന്നിവയും ഹോണ്ടയുടെ നാലാമത്തെ നൂതന എസ് സൗകര്യമായ സേഫ്റ്റി റൈഡിങ് പ്രമോഷനും ഇവിടെ ഒരുക്കിയിട്ടുണ്ട്.
News in this Section
Related News