ടൂവീലർ വിൽപ്പനയിൽ ഹോണ്ടയ്ക്ക് റെക്കോർഡ്

Posted on: September 3, 2016

Honda-2-wheeler-dealership-

കൊച്ചി : ഹോണ്ട ടൂ വീലർ വിൽപ്പനയിൽ പുതിയ റെക്കോർഡ് കുറിച്ചു. ഡിമാൻഡ് വർധനയും നാലാം പ്ലാന്റിൽ നിന്നുള്ള ഉത്പാദന ശേഷി ഉയർത്തലും വഴി ഉത്സവ കാലത്തിനു മുമ്പേ ഈ നേട്ടം കൈവരിച്ചത്.

ജൂലൈയിൽ 4.5 ലക്ഷവും ഓഗസ്റ്റിൽ അഞ്ചു ലക്ഷവും ടൂവീലറുകൾ വിറ്റഴിച്ചു. 2015 ഓഗസ്റ്റിൽ 395,196 യൂണിറ്റുകളാണ് വിറ്റഴിഞ്ഞതെങ്കിൽ 2016 ഓഗസ്റ്റിൽ ഇത് 492,416 യൂണിറ്റിലെത്തി.

ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന 25 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 373,136 യൂണിറ്റായിരുന്നെങ്കിൽ ഇത്തവണ ഇത് 466,342 യൂണിറ്റുകളായി. ആക്ടീവ തുടർച്ചയായി രണ്ടാം തവണയും വിൽപ്പന മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ വർഷം 246,763 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 2016 ഓഗസ്റ്റിൽ 336,303 യൂണിറ്റുകളാണ് വിറ്റുപോയത്, 27 ശതമാനം വളർച്ച.

ഹോണ്ടയുടെ മോട്ടോർസൈക്കിൾ വിൽപ്പന വളർച്ച 11 ശതമാനമായിരുന്നു. 2015 ലെ 126,373 യൂണിറ്റുകളിൽ നിന്നും 2016 129,949 യൂണിറ്റുകളായി. ഹോണ്ട ടൂവീലർ കയറ്റുമതിയിലും റെക്കോഡ് കുറിച്ചു. ഓഗസ്റ്റിൽ 26,074 ടൂവീലറുകളാണ് കയറ്റി അയച്ചത്. അഞ്ചു മാസത്തിനിടെ ആദ്യമായി ഒരു ലക്ഷം ടൂവീലർ കയറ്റി അയച്ചതിന്റെ ബഹുമതിയും ഹോണ്ട നേടിയതായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ്-മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.