പോളോ സെലകറ്റും വെന്റോ സെലസ്‌റ്റെയും വിപണിയിൽ

Posted on: June 3, 2016

VW-Polo-Select-Bigകൊച്ചി : പോളോ, വെന്റോ മോഡലുകളുടെ സ്‌പെഷൽ എഡിഷൻ ഫോക്‌സ്‌വാഗൺ ഇന്ത്യ വിപണിയിലിറക്കി. പോളോ സെലക്റ്റും വെന്റോ സെലസ്‌റ്റെയും സ്വന്തമാക്കാൻ ആകർഷകമായ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പോളോയുടെ ഹൈലൈൻ മാന്വൽ ട്രാൻസ്മിഷൻ മോഡലിലും വെന്റോയുടെ ഹൈലൈൻ ഡിഎസ്ജി മോഡലിലും പുതിയ സൗകര്യങ്ങളോടെയാണ് സ്‌പെഷ്യൽ എഡിഷൻ അവതരിപ്പിച്ചിട്ടുള്ളത്.

VW-Vento-Celeste-Big

പോളോ സെലക്റ്റിലും വെന്റോ സെലസ്റ്റെയിലും സുരക്ഷ ശക്തമാക്കുന്നതിനായി എബിഎസും മുന്നിൽ ഇരട്ട എയർബാഗുകളുമുണ്ട്. കറുപ്പ് നിറത്തിലുള്ള ബോഡി സൈഡ് മോൾഡിംഗ്, കാർബൺ ഫിനിഷോടുകൂടിയ ഒആർവിഎം കവറുകൾ, ബ്ലാക് റൂഫ് ഫോയിൽ, പോറൽ വീഴാത്ത ഡാഷ് ബോർഡുകൾ എന്നിവ പോളോ സെലക്റ്റിലേയും വെന്റോ സെലസ്റ്റെയിലെയും പുതുതായി കൂട്ടിച്ചേർത്ത സവിശേഷതകളാണ്.

മോടി വർധിപ്പിക്കുന്നതിനായി പോളോ സെലക്റ്റിൽ ട്രങ്ക് ഗാർണിഷും വെന്റോ സെലസ്റ്റെയിൽ ട്രങ്ക് ലിപ് സ്‌പോയിലറുമുണ്ട്. സ്റ്റീയറിംഗ് വീൽ മൗണ്ടഡ് കൺട്രോളിനും ബ്ലൂടൂത്തിനും പുറമെ വെന്റോ സെലസ്റ്റെയിൽ ബ്ലോപങ്ക് റേഡിയോയുമുണ്ട്.